താമരശ്ശേരി: താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസിന്റെ നേതൃത്വത്തിൽ സുദൃടം ക്യാമ്പയിന്റെ ഭാഗമായി വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു.താമരശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ മഞ്ജിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ആർഷ്യ, ഫസീല, ഷംശിദ എന്നിവർ പ്രസംഗിച്ചു. അണ്ടോണ, കുടുക്കിൽ ഉമ്മരം, ചുങ്കം , കോരങ്ങാട്, തേക്കും തോട്ടം, തുമ്പോണ , തച്ചം പൊയിൽ, താമരശ്ശേരി, കാരാടി , ചെമ്പ്ര, കതിരോ ട് , എന്നിവിടങ്ങങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പരപ്പൻ പൊയിൽ സമാപിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. സഫിയ കാരാട്ട് അദ്ധ്യക്ഷത വഹിച്ചു.