army
അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ്

കോഴിക്കോട്: വിവാദങ്ങൾ ഏറെ ഉണ്ടായെങ്കിലും അഗ്‌നിവീർ ആർമി റിക്രൂട്ട്‌മെന്റ് റാലിയെ ആവേശപൂർവം ഏറ്റെടുത്ത് യുവാക്കൾ. കോഴിക്കോട് ഫിസിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ടിൽ നടക്കുന്ന വടക്കൽ മേഖലാ റാലിയിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ നിന്നായി രജിസ്റ്റർ ചെയ്ത 20,000 പേരിൽ 13,116 ഉദ്യോഗാർത്ഥികൾ ഇതിനകം പങ്കെടുത്തു. 705 പേർ ആരോഗ്യ ക്ഷമത നേടി. 624 പേരെ മെഡിക്കൽ റിവ്യൂ ചെയ്യുന്നതിനായി അയച്ചു. റാലിക്ക് യുവാക്കൾക്കിടയിൽ വൻ സ്വീകാര്യതയാണെന്ന് മേജർ ജനറൽ പി.രമേശ് (വി.എസ്.എം അഡീഷണൽ ഡയറക്ടർ ജനറൽ, റിക്രൂട്ടിംഗ് സോൺ ബംഗളൂരു, കേരള , കർണാടക, മാഹി , ലക്ഷദീപ് ) മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എഴുത്തു പരീക്ഷ നടത്തും. പൊലീസ് വെരിഫിക്കേഷനു ശേഷം 2023 മാർച്ചോടെ പരിശീലനം ആരംഭിക്കും. രാജ്യത്താകെ 40,000ത്തോളം ഉദ്യോഗാർത്ഥികളെയാണ് തിരഞ്ഞെടുക്കുക. സംസ്ഥാനത്ത് തെക്കൻ മേഖലാ റിക്രൂട്ട്‌മെന്റ് റാലി നവംബർ രണ്ടാംവാരം കൊല്ലത്ത് നടക്കും. നഴ്‌സിംഗ് അസിസ്റ്റന്റ്, വെറ്ററിനറി നഴ്‌സിംഗ് അസിസ്റ്റന്റ്, മത പഠന അദ്ധ്യാപകർ എന്നിവർക്കുള്ള റിക്രൂട്ട്‌മെന്റും ഇവിടെ നടക്കും.

കേരളം, കർണാടക, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾക്ക് നവംബർ ആദ്യവാരം ബംഗളൂരുവിലാണ് റിക്രൂട്ട്‌മെന്റ് റാലി. 11,000ത്തോളം യുവതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷം റിക്രൂട്ട്‌മെന്റ് റാലികൾ നടക്കാതിരുന്ന സാഹചര്യത്തിൽ ഇത്തവണ പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് നൽകിയിട്ടുണ്ട്. ഒക്ടോബർ 10 വരെയാണ് വടക്കൻ കേരളത്തിലെ റിക്രൂട്ട്‌മെന്റ്.

വാർത്തായ സമ്മേളനത്തിൽ ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ആർമി റിക്രൂട്ടിംഗ് ഡയറക്ടർ കേണൽ പി.എച്ച് മഹാഷബ്ദെ, ഡിഫൻസ് പി.ആർ.ഒ അതുൽ പിള്ള എന്നിവർ പങ്കെടുത്തു.

പ്ര​തി​ഷേ​ധ​ക്കാ​ർ​ ​പു​റ​ത്ത്

കോ​ഴി​ക്കോ​ട്:​ ​ അ​ഗ്‌​നി​വീ​ർ​ ​പ​ദ്ധ​തി​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധി​ച്ച​വ​ർ​ ​നി​യ​മ​ന​ത്തി​ൽ​ ​നി​ന്നും​ ​പു​റ​ത്ത്.​ ​അ​ഗ്‌​നി​വീ​ർ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്താ​ലും​ ​റാ​ങ്ക്‌​ലി​സ്റ്റ് ​വ​ന്ന​ശേ​ഷം​ ​ന​ട​ക്കു​ന്ന​ ​പൊ​ലീ​സ് ​വെ​രി​ഫി​ക്കേ​ഷ​നി​ൽ​ ​ഇ​വ​ർ​ ​പു​റ​ത്താ​വും.​ ​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ലെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​കോ​ഴി​ക്കോ​ട്ട് ​ന​ട​ത്തു​ന്ന​ ​റാ​ലി​യി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ ​മേ​ജ​ർ​ ​ജ​ന​റ​ൽ​ ​പി.​ര​മേ​ശ് ​പറഞ്ഞു. കേ​ര​ള​ത്തി​ലെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​വ​ലി​യ​ ​രീ​തി​യി​ൽ​ ​ഇ​ത് ​ബാ​ധി​ക്കി​ല്ലെ​ങ്കി​ലും​ ​ ​കേ​ര​ള​ത്തി​ലും​ ​റെ​യി​ൽ​വേ​സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളി​ലേ​ക്കും​ ​വി​വി​ധ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​മാ​ർ​ച്ചു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​അ​വ​രെ​യും​ ​ഇ​ത് ​ബാ​ധി​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.