കുന്ദമംഗലം: കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു. വെള്ളിപറമ്പിൽ നിന്നാരംഭിച്ച റാലി കല്ലേരിയിൽ സമാപിച്ചു. സോൺ പരിധിയിലെ കെ.എം.ജെ, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം. എസ്.എം.എ പ്രവർത്തകർ അണിനിരന്ന റാലിയിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ദഫ് സംഘങ്ങളും പങ്കെടുത്തു. സയ്യിദ് പൂക്കോയ തങ്ങൾ, അബ്ദുല്ലത്തീഫ് മുസ്ലിയാർകുറ്റിക്കാട്ടൂർ, സയ്യിദ് ഫസൽ ഹാശിം സഖാഫി, സയ്യിദ് അലവി ജീലാനി, പി.ടി.സി മുഹമ്മദലി, പി.കെ സലാഹുദ്ധീൻ മുസ്ലിയാർ ,എം.ടി ശിഹാബുദ്ധീൻ അസ്ഹരി, മൂസ സഖാഫി എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ അലവി സഖാഫി കായലം മുഖ്യ പ്രഭാഷണം നടത്തി.