 
കുന്ദമംഗലം: എസ്.വൈ.എസ് കുറ്റിക്കാട്ടൂർ സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ലഹരി പരിഹാരമല്ല, പാതകമാണ് " എന്ന ശീർഷകത്തിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു. വെള്ളിപ്പറമ്പ് അൽ ഫത്താഹ് സുന്നി സെന്ററിൽ നടന്ന പരിപാടി മെഡിക്കൽ കോളേജ്  സി.ഐ ബെന്നി ലാലു ഉദ്ഘാടനം ചെയ്തു. ലത്തീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ  അദ്ധ്യക്ഷത വഹിച്ചു.  ടി.എ.എം പൂക്കോയ തങ്ങൾ, എ.എം ആറ്റക്കോയ തങ്ങൾ, കെ.ആറ്റക്കോയ തങ്ങൾ കോളശ്ശേരി, ഹസൈനാർ ബാഖവി വള്ളിക്കുന്ന്, പി.ടി.സി മുഹമ്മദലി, അബ്ദുറഹ്മാൻ വെള്ളിപ്പറമ്പ്, അഷ്റഫ് അഹ്സനി, ഷാഹുൽ ഹമീദ് കുറ്റിക്കാട്ടൂർ എന്നിവർ പ്രസംഗിച്ചു.