കുറ്റ്യാടി: അമ്പലകുളങ്ങരയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് കടകൾ തകർന്നു. ഇന്നലെ പുലർച്ചയാണ് സംഭവം. തേന്മാവു ള്ളതിൽ ഗോവിന്ദൻ ,കല്ലുപുരയിൽ നാണു, കുനിയിൽ ഹൈമ എന്നിവരുടെ കടയുടെ മുൻവശമാണ് തകർന്നത് .വയനാടിൽ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പുലർച്ചെ റോഡിൽ ആരുമില്ലാത്തതിനാൽ അത്യാഹിതം ഒഴിവായി. അര മണിക്കൂർ നേരം ഗതാഗതം മുടങ്ങി, കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു.