കോഴിക്കോട് : കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിൽ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ 16 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 63,000 രൂപ പിഴ ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ റോഡിലിറക്കാത്ത സാഹചര്യമുണ്ട്. അതിനാൽ തുടർ ദിവസങ്ങളിൽ പാർക്കിംഗ് കേന്ദ്രങ്ങളിലും വർക്ക് ഷോപ്പുകളിലും പരിശോധിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ. ബിജുമോൻ അറിയിച്ചു .