കോഴിക്കോട് : വിൽപനക്കായി കൊണ്ടുവന്ന 56 കുപ്പി മാഹി നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. ഒഡീഷ സോൾഡ സ്വദേശി രവീന്ദ്ര (30 )യാണ് പിടിയിലായത്. മാഹിയിൽ നിന്നും മദ്യം വാങ്ങി വരുന്നതിനിടയിൽ കോഴിക്കോട് മാവൂർ റോഡ് ശ്മശാനം റോഡിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
മാങ്കാവും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും, നാട്ടുകാർക്കിടയിലും മദ്യവില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ രവീന്ദ്ര.അന്വേഷണ സംഘത്തിൽ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്‌പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സമേഷ് ആറോളി,രാകേഷ് ചൈതന്യം,നടക്കാവ് സ്റ്റേഷനിലെ എഎസ്‌ഐമാരായ അനിൽകുമാർ,ദിനേശൻ ഇ സി,സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്.എം,പ്രഭാഷ് യു കെ, സൈബർ സെല്ലിലെ വിനീഷ് വി.കെ എന്നിവരുമുണ്ടായി രുന്നു.