കോഴിക്കോട്: സിൽവർലൈൻ പദ്ധതിക്ക് ഒരു തരി മണ്ണ് പോലും വിട്ടുതരില്ലെന്ന് പ്രഖ്യാപിച്ച് കെ.റെയിൽ വിരുദ്ധ ജനകീയ സമരസമിതി നേതാവ് ടി.ടി.ഇസ്മായിലിന്റെ നേതൃത്വത്തിൽ നടക്കുന്ന കിടപ്പാട സംരക്ഷണ ജാഥയ്ക്ക് കല്ലായി റയിൽവേ സ്റ്റേഷന് മുമ്പിൽ സ്വീകരണം നൽകി. ജനറൽ കൺവീനർ ഇ.പി.അശറഫ് അദ്ധ്യക്ഷത വഹിച്ചു. അഴിയൂരിൽ നിന്നും, ഫറോക്കിൽ നിന്നും ആരംഭിച്ച ജഥയിൽ കെ.റെയിലിന് വേണ്ടി കണ്ടെത്തിയ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് കെ.റെയിൽ വിരുദ്ധ സമിതി കോ ഓർഡിനേറ്റർ ഫൈസൽ പള്ളിക്കണ്ടി ടി.ടി.ഇസ്മായിലിന് കൈമാറി. പാലാട്ട് പ്രേമരാജൻ, മുസ്തഫ. പി.പി., എം.പി.മൊയ്തീൻ ബാബു, പി.ബഷീർ കോയ.പി.എം.ഇഖ്ബാൽ, ഒ.മമ്മുദു, പി.പി. ഉമ്മർകോയ, അനസ് പരപ്പിൽ , കെ.എം.റാഷീദ് അഹമ്മദ്, ഹമീദ് പട്ട് തെരുവ്, പ്രിയ കെ, അയ്യൂബ് എം. എന്നിവർ പ്രസംഗിച്ചു.