vellayil
പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരി വെള്ളയിൽ റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചപ്പോൾ

കോ​ഴി​ക്കോ​ട്:​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​നീണ്ട ​അ​ട​ച്ചി​ട​ലി​നു​ശേ​ഷം​ ​അ​ടു​ത്തി​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച​ ​കോ​ഴി​ക്കോ​ട് ​വെ​ള്ള​യി​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​​പാ​ല​ക്കാ​ട് ​ഡി​വി​ഷ​ണ​ൽ​ ​മാ​നേ​ജ​ർ​ ​ത്രി​ലോ​ക് ​കോ​ത്താ​രി​യും​ ​ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​വും​ ​സ​ന്ദ​ർ​ശി​ച്ചു.​ ​
റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന്റെ​ ​ശോ​ച്യാ​വ​സ്ഥ​ ​സം​ബ​ന്ധി​ച്ച് ​വെ​ള്ള​യി​ൽ​ ​റെ​യി​ൽ​വേ​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ന​ൽ​കി​യ​ ​നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ​​ഉ​ദ്യാ​ഗ​സ്ഥ​സം​ഘം​ ​എ​ത്തി​യ​ത്.​ ​നേ​ര​ത്തെ​ ​എ​ട്ട് ​ട്രെ​യി​നു​ക​ൾ​ക്ക് ​സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്ന​ ​ഇ​വി​ടെ​ ​നി​ല​വി​ൽ​ ​നാ​ല് ​വ​ണ്ടി​ക​ൾ​ ​മാ​ത്ര​മാ​ണ് ​നി​ർ​ത്തു​ന്ന​ത്.​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ഏ​റെ​ ​ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന​ ​കോ​യ​മ്പ​ത്തൂ​ർ​-​മം​ഗ​ലാ​പു​രം​ ​പാ​സ​ഞ്ച​ർ​ ​ട്രെ​യി​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വ​ണ്ടി​ക​ൾ​ക്ക് ​സ്റ്റോ​പ്പ് ​പു​ന​രാ​രം​ഭി​ക്കു​ന്ന​ ​കാ​ര്യം​ ​അ​നു​ഭാ​വ​പൂ​ർ​വം​ ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​ഡി​വി​ഷ​ണ​ൽ​ ​മാ​നേ​ജ​ർ​ ​വെ​ള്ള​യി​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ഭാ​ര​വാ​ഹി​ക​ളെ​ ​അ​റി​യി​ച്ചു.
വെ​ള്ള​യി​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന്റെ​ ​അ​ടി​സ്ഥാ​ന​ ​വി​ക​സ​ന​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​​ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും​ ​പ്ലാ​റ്റ്‌​ഫോ​മി​ന്റെ​ ​നീ​ളം​ ​കൂ​ട്ടു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ളും​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ ​ഷൊ​ർ​ണ്ണൂ​ർ​-​ക​ണ്ണൂ​ർ​ ​(​മെ​മു​ ​സ്‌​പെ​ഷ്യ​ൽ​),​ ​ക​ണ്ണൂ​ർ​-​ഷൊ​ർ​ണ്ണൂ​ർ​ ​(​മെ​മു​ ​സ്‌​പെ​ഷ്യ​ൽ​),​ ​ക​ണ്ണൂ​ർ​-​ഷൊ​ർ​ണ്ണൂ​ർ​ ​(​ടി​ക്ക​റ്റ് ​സം​വ​ര​ണ​മി​ല്ലാ​ത്ത​ ​എ​ക്‌​സ്പ്ര​സ്),​ ​കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ​ ​(​ടി​ക്ക​റ്റ് ​സം​വ​ര​ണ​മി​ല്ലാ​ത്ത​ ​എ​ക്‌​സ്പ്ര​സ്)​ ​എ​ന്നീ​ ​ട്രെ​യി​നു​ക​ൾ​ക്കാ​ണ് ​വെ​ള്ള​യി​ലി​ൽ​ ​സ്റ്റോ​പ്പ് ​ല​ഭി​ച്ച​ത്.​ ​പാ​ല​ക്കാ​ട് ​റെ​യി​ൽ​വേ​ ​ഡി​വി​ഷ​നു​ ​കീ​ഴി​ൽ​ ​നേ​ര​ത്തെ​ ​ന​ല്ല​ ​വ​രു​മാ​ന​മു​ള്ള​ ​മി​നി​ ​റെ​യി​ൽ​വെ​ ​സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യി​രു​ന്നു​ ​വെ​ള്ള​യി​ൽ.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ട്രെ​യി​ൻ​ ​ഗ​താ​ഗ​തം​ ​നി​ല​ച്ച​തോ​ടെ​ ​വെ​ള്ള​യി​ൽ​ ​​സ്റ്റേ​ഷ​ൻ​ ​പൂ​ർ​ണ​മാ​യും​ ​അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജൂ​ലാ​യ് ​മാ​സ​ത്തോ​ടെ​ ​ട്രെ​യി​ൻ​ ​ഗ​താ​ഗ​തം​ ​പു​ന​സ്ഥാ​പി​ച്ചെ​ങ്കി​ലും​ ​വെ​ള്ള​യി​ൽ​ ​റെ​യി​ൽ​വെ​സ്റ്റേ​ഷ​ന് ​പ്ര​വ​ർ​ത്ത​നാ​നു​മ​തി​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​തു​ട​ർ​ന്ന് ​വെ​ള്ള​യി​ൽ​ ​റെ​യി​ൽ​വേ​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​യു​ടെ​യും​ ​ചോ​യു​ണ്ണി​ ​മാ​സ്റ്റ​ർ​ ​റോ​ഡ് ​റ​സി​ഡ​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ന്റേ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​റെ​യി​ൽ​വേ​ ​ഡി.​ആ​ർ.​എ​മ്മി​ന് ​പ​രാ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​ഇ​വി​ടെ​ ​സ്റ്റോ​പ്പ് ​പു​ന​രാ​രം​ഭി​ച്ച​ത്.
വെ​ള്ള​യി​ൽ​ ​റെ​യി​ൽ​വെ​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ക​ൺ​വീ​ന​ർ​ ​സെ​യ്ദ് ​ക​മാ​ൽ,​ ​ജോ.​ ​ക​ൺ​വീ​ന​ർ​ ​സു​ധീ​ർ​ ​ശേ​ഖ​ർ​ ​പാ​ല​ക്ക​ണ്ടി,​ ​ചോ​യു​ണ്ണി​മാ​സ്റ്റ​ർ​ ​റോ​ഡ് ​റ​സി​ഡ​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​എ​ ​ജ​യ​പ്ര​കാ​ശ്,​ ​എ​ൻ.​ബാ​ല​ൻ,​ ​വി.​മൂ​ർ​ത്തി,​ ​പി.​രാ​ജേ​ന്ദ്ര​ൻ,​ ​ജ​യ​ശ​ങ്ക​ർ​ ​പൊ​തു​വ​ത്ത്,​ ​ഹാ​ൾ​ട്ട് ​ഏ​ജ​ന്റ് ​എ​ൻ.​ ​ര​മേ​ശ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ഡി​വി​ഷ​ണ​ൽ​ ​മാ​നേ​ജ​രെ​ ​സ്വീ​ക​രി​ച്ചു.