നാദാപുരം: വാണിമേൽ പഞ്ചായത്തിലെ വിവിധ കോളനികളിലെ ആദിവാസി തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും തൊഴിലുറപ്പ് മാറ്റുമാരെ ഉപയോഗിച്ച് തൊഴിൽ ഇടങ്ങളിൽ നിന്നും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി പണം പിരിവ് നടത്തുന്നതായി പരാതി. ഓരോ തൊഴിലാളിയിൽ നിന്നും 50, 100 രൂപ വീതം ടോക്കൺ നൽകി പിരിച്ചെടുക്കുന്നതായാണ് പരാതി. പണം തരാത്തവർക്ക് മസ്റ്റർ റോളിൽ ഒപ്പിടാൻ പറ്റില്ലെന്നുമൊക്കെ പറയുന്നു. സി.പി.എം നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ പങ്കെടുക്കാൻ തൊഴിലാളികളെ നിർബന്ധിക്കുന്നതായും സമരങ്ങളിൽ പങ്കെടുക്കുന്നവരെ അന്നേ ദിവസം തൊഴിൽ ചെയ്യാതെ മസ്റ്റർ റോളിൽ ഒപ്പിടുകയും ചെയ്യുന്നതായും ഇതിനെതിരെ അന്വേഷണം നടത്തി മാറ്റുമാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിക വർഗ്ഗ മോർച്ച ജില്ലാ പ്രസിഡന്റ് എം. സി. അനീഷിന്റെ നേതൃത്വത്തിൽ വാണിമേൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. എസ്.ടി. മോർച്ച മണ്ഡലം പ്രസിഡന്റ് കെ.സി.ജയൻ, എം. സുരേഷ് എന്നിവർ പങ്കെടുത്തു. പൂർവ വിദ്യാർത്ഥി സംഗമം നാദാപുരം: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ 2001-2003 പ്ലസ് ടു ബാച്ച് വിദ്യാർത്ഥി സംഗമം നടത്തി. പ്ലസ് ടു ഹാളിൽ നടന്ന പരിപാടി മുതിർന്ന അദ്ധ്യാപകരായ ശ്യാമ , പി. രാജ് കുമാർ എന്നിവർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. അന്തരിച്ച മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അനുശോചിച്ചു.ടി. കെ. രഞ്ജിത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ. ഷാനിഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഐ എച്ച്.എസ്. എസ്. പ്രിൻസിപ്പാൾ ശശി , അദ്ധ്യാപകരായ അച്ചുതൻ പുതിയേടത്ത്, തമ്പാൻ, പ്രമോദ്, സിന്ധു, ഷീജ, സുനിത, ലാബ് അസിസ്റ്റന്റ് ബാബു എന്നിവർ പ്രസംഗിച്ചു. സിജിൻ എ.പി. കടവത്തൂർ സ്വാഗതവും ആർ.കെ.കെ.ഷിജു നന്ദിയും പറഞ്ഞു. ജീവകാരുണ്യ മേഖലയിൽ ഏറെ പ്രവർത്തനങ്ങൾ നടത്തിയ കൂട്ടായ്മ സ്കൂളിന്റെ "സഹപാഠിക്കൊരു വീട്, " പദ്ധതിയുമായി സഹകരിക്കുമെന്ന് സ്കൂൾ അധികൃതർക്ക് ഉറപ്പ് നൽകി. ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്‌കൂൾ പ്ലസ് ടു 2001-2003 ബാച്ച് വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം