അത്തോളി : നവംബർ 30 മുതൽ മുതൽ ഡിസംബർ 4 വരെ ശ്രീകുറുവാളൂരപ്പൻ ക്ഷേത്രത്തിൽ ശ്രീമന്നാരായണീയ സത്രം നടത്തുന്നു. ടി. ദേവദാസൻ ചെയർമാനും , വിശ്വനാഥൻ. എൻ . കെ. ജനറൽ കൺവീനറും, കെ.രാഘവൻ നായർ ട്രഷററുമായി 75 അംഗ സംഘാടക സമിതി രൂ പീകരിച്ചു. നവംബർ29 ന് വിളംബര ഘോഷയാത്രയോടു കൂടി പരിപാടികൾക്ക് ആരംഭം കുറിക്കും. ഡിസംബർ2 ന് വൈകുന്നേരം രുക്മിണി സ്വയം വര ഘോഷയാത്ര, 3-ാം തിയ്യതി സർവ്വൈശ്വര്യ പൂജ എന്നിവ നടക്കും.