കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഐപിഎസ് കേരള സ്റ്റേറ്റ് ബ്രാഞ്ച് , കാലിക്കറ്റ് സൈക്യാട്രി ഗിൽഡ്, കോഴിക്കോട് മെട്രോപോളിസ് റോട്ടറി ക്ലബ് എന്നിവരുടെ സഹകരണത്തോടെ നാളെ രാമനാട്ടുകര മനശാന്തി ഹോസ്പിറ്റലിൽ 'മാനസികാരോഗ്യവും സൗഖ്യവും ആഗോള മുൻഗണനയായിരിക്കട്ടെ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. സൈക്യാട്രിസ്റ്റ് കൺസൾട്ടന്റ് ഡോ.വി.വി.സദാശിവൻ മുഖ്യ പ്രഭാഷണം നടത്തും. ന്യൂറോ സൈക്യാട്രിസ്റ്റ് കൺസൾട്ടന്റ് ഡോ.അനീസ് അലി.കെ, മെട്രോപോളിസ് റോട്ടറി ക്ലബ് പ്രസിഡന്റ് പി.പി.പത്മനാഭൻ, മധു അരങ്ങിൽ, ബജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും. സൈക്കോ തെറാപ്പിസ്റ്റ് പ്രൊഫ. മുഹമ്മദ് ഹസൻ അദ്ധ്യക്ഷത വഹിക്കും. സൈക്കോളജിസ്റ്റ് റജുല അനീസ് സ്വാഗതവും ഷനാസ് നന്ദിയും പറയും.