photo
മുണ്ടക്കര എ.യു.പി. സ്ക്കൂളിൽ നടന്ന സാഹിത്യ ശില്പശാല വിദ്യാരംഗം ജില്ലാ ജോയിന്റ് കോ-ഓർഡിനേറ്റർ ഇ.എം. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: മുണ്ടക്കര എ.യു.പി സ്കൂൾ വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ അഭിമുഖ്യത്തിൽ

സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു. വിദ്യാരംഗം ജില്ലാ ജോയിന്റ് കോ ഓർഡിനേറ്റർ ഇ.എം.പ്രകാശൻ ഉദ്ഘാടനം ചെയ്തു. കവിയും മാദ്ധ്യമ പ്രവർത്തകനുമായ നൗഫൽ പനങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കഥാരചന, കവിതാരചന, കാവ്യാലാപനം, പുസ്തകാസ്വാദനം, ജലച്ഛായം, നാടൻ പാട്ട്, അഭിനയം എന്നീ വിഭാഗങ്ങളിലാക്കി നടത്തിയ ശിൽപ്പശാലയിൽ ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രധാനാദ്ധ്യാപകൻ കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നിവേദ് പി.എസ്, ഷാജു നെരവത്ത്‌, എം. ഷാജു, അഭിൻരാജ് എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കോ ഓർഡിനേറ്റർ പി.വി.രാമകൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റഷാദ് നന്ദിയും പറഞ്ഞു.