കോഴിക്കോട്: 2022 അണ്ടർ 17 വിമൻസ് ലോകകപ്പ് ഫുട്‌ബാളിന്റെ പശ്ചാത്തലത്തിൽ ടൂർണമെന്റുകളുടെ പൂർവകാലചരിത്രം വിശദീകരിക്കുന്ന ബുക്ക്‌ലെറ്റ് പുറത്തിറക്കി. പ്രൊഫ. വസിഷ്ഠും അദ്ദേഹത്തിന്റെ പൂർവ വിദ്യാർത്ഥിനി രമ്യയും ചേർന്നാണ് ബുക്ക്‌ലെറ്റ് തയാറാക്കിയത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ലോകകപ്പ് ഫുട്‌ബാൾ ടൂർണമെന്റാണ് പതിനേഴു വയസിനു താഴെയുള്ള സ്ത്രീകളുടെ / പെൺകുട്ടികളുടെ ലോകകപ്പ്. 2022 ഒക്ടോബർ 11 മുതൽ ഒക്ടോബർ 30 വരെ ഇന്ത്യയുടെ 3 നഗരങ്ങളിൽ ഭുവനേശ്വർ, മാർഗോവ, നവ മുംബൈ എന്നിവിടങ്ങളിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആതിഥേയരായ ഇന്ത്യ ഉൾപ്പെട്ട 16 ടീമംഗങ്ങളാണ് ടൂർണ്ണമെന്റിൽ മത്സരിക്കുന്നത് അമേരിക്ക, മൊറോക്കോ, ബ്രസീൽ, ജർമ്മനി, നൈജീരിയ, ചിലി, ന്യൂസിലാന്റ്, സ്‌പെയിൻ, കൊളംബിയ, ചൈന, മെക്സിക്കോ, ജപ്പാൻ, ടാൻസാനിയ, കാനഡ, ഫ്രാൻസ്.മുൻ ലോകകപ്പുകളിലെ വിജയികൾ, മുൻ ലോകകപ്പ് ആതിഥേയരായ രാജ്യങ്ങൾ, 2022 ലോകകപ്പിന്റെ വിശദാംശങ്ങൾ തുടങ്ങിയവയാണ് ഈ ബുക്ക്‌ലെറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.