news
പടം :വി വിജിലേഷ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുന്നുമ്മൽ മേഖലയിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ വേദികളിൽ നിറ സാന്നിദ്ധ്യമായിരുന്ന എം.എം.നാരായണൻ നമ്പ്യാരുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി. എം.എം.ട്രസ്റ്റിന്റെയും വട്ടോളി ഉപാസനയുടെയും നേതൃത്വത്തിൽ നടന്ന മത്സരം കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ സി.പി.സജിത, ഒ.വനജ, പ്രധാനാദ്ധ്യാപിക കെ.പ്രഭാനന്ദിനി, പി.പി.അശോകൻ, വി.രാജൻ, പി.കെ.പത്മനാഭൻ , എം.എം.രാധാകൃഷ്ണൻ, എം.എം.ശ്രീനിവാസൻ, എലിയാറ ആനന്ദൻ പ്രകാശൻ എലിയാറ എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ വിജയികളായവർക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു.