കുന്ദമംഗലം: വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് സജീവമായ സ്കോർ ഫൗണ്ടേഷന് കീഴിൽ ആരാമ്പ്രം പുല്ലോറമ്മലിൽ സ്കോർ പാലിയേറ്റീവ് സെന്റർ ആരംഭിച്ചു. രോഗീ പരിചരണം, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, ആരോഗ്യ ബോധവത്ക്കരണം, മെഡിക്കൽ ക്യാമ്പുകൾ, വോളന്റിയർ പരിശീലനം തുടങ്ങിയവ സെന്ററിന് കീഴിൽ നടക്കും. കോഴിക്കോട് ഹെൽപിംഗ് ഹാൻഡ്‌സ് ചെയർമാൻ കെ.വി.നിയാസ് ഉദ്ഘാടനം ചെയ്തു. സ്കോർ ഫൗണ്ടേഷൻ ചെയർമാൻ ഡോ.ഐ.പി.അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു. എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ കെ.അഹമ്മദ് കുട്ടി , ഡയറക്ടർമാരായ എം. പി.മൂസ, എം.ടി.അബ്ദുൽ മജീദ് , മടവൂർ ഗ്രാമപഞ്ചായത്ത് അംഗം പുറ്റാൾ മുഹമ്മദ്, കെ.പി.കോയസൻ കുട്ടി ഹാജി, ശുകൂർ കോണിക്കൽ, സുബൈർ കോണിക്കൽ, മുഹമ്മദ് പിലാതോട്ടത്തിൽ, കെ.ജാബിർ, എം.എം.ഹുസൈൻ, കെ.സഫിയ എന്നിവർ പ്രസംഗിച്ചു.