വടകര: സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം ചോറോട് ഗ്രാമപഞ്ചായത്തിൽ ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കെ.എ.എം.യു.പി.സ്കൂളിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ, സാമൂഹ്യ സംഘടനകൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വടകര എസ്.ഐ കെ.പി.രഘു മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർ സോമസുന്ദരം, കൂടാളി അശോകൻ, പി.കെ.സതീശൻ, വി.പി.ശശി, കരിമ്പിൽ കുഞ്ഞികൃഷ്ണൻ, അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.നാരായണൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി നിഷ. എൻ തയ്യിൽ നന്ദിയും പറഞ്ഞു.