 
നാദാപുരം: സുമനസുകളുടെ സഹായത്തോടെ വേളം ഗ്രാമപഞ്ചായത്തിലെ അക്ഷയ അങ്കണവാടിക്ക് പുതിയ കെട്ടിടം ഉയരും. കെട്ടിടം നിർമ്മിക്കാൻ മുൻ പഞ്ചായത്ത് അംഗം കെ.കെ.നാരായണൻ നമ്പ്യാർ രണ്ടര സെന്റ് സ്ഥലം സൗജന്യമായി നൽകി. പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയാണ് അക്ഷയ. പള്ളിയത്ത് അങ്ങാടിയിൽ നടന്ന ചടങ്ങിൽ ഭൂമിയുടെ രേഖകൾ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമ മലയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.നാണു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ.മനോജൻ, പി.പി ചന്ദ്രൻ, ബീന കോട്ടേമ്മൽ, കെ.സി.സിത്താര, കെ.കെ.ഷൈനി തുടങ്ങിയവർ പങ്കെടുത്തു.