കോഴിക്കോട് : ട്രെയിൻ യാത്രക്കാർക്കും രോഗികൾക്കും ഒരുപോലെ ഉപകാരപ്രദമായ കോഴിക്കോട് മെഡിക്കൽ കോളേജിലെ റെയിൽവേ റിസർവേഷൻ കേന്ദ്രം നിലനിർത്തണമെന്നും, മറ്റു റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നതുപോലെ എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 8 മണി വരെയും ഞായറാഴ്ചയിലും അവധി ദിവസങ്ങളിലും രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോ. എ.വി. അനൂപ്, വർക്കിംഗ്‌ ചെയർമാൻ ഷെവലിയാർ സി.ഇ. ചക്കുണ്ണി, കൺവീനർ സൺഷൈൻ ഷൊർണൂർ എന്നിവർ ആവശ്യപ്പെട്ടു. റെയിൽവേ മന്ത്രി ആശ്വനി പ്രതാപ്, റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. തൃപാതി, പാസഞ്ചർ അമ്മിനിറ്റി കമ്മിറ്റി ചെയർമാൻ പി. കെ. കൃഷ്ണദാസ്, സതേൺ റെയിൽവേ സോണൽ മാനേജർ ബി. ജി. മല്ല്യ, പാലക്കാട്‌ ഡിവിഷൻ റെയിൽവേ മാനേജർ തൃലോക് കോത്താരി മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം സമർപ്പിക്കുമെന്നും അവർ അറിയിച്ചു.