പേരാമ്പ്ര: പേരാമ്പ്ര ഏരിയയിലെ 9 പാലീയേറ്റീവ് ക്ലിനിക്കുകളുടെ സംയുക്താഭിമുഖ്യത്തിൽ ലോകപാലിയേറ്റീവ് ദിനം ആചരിച്ചു. സി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. കിപ്പ് ഏരിയ ചെയർമാൻ ശ്രീധരൻ പെരുവണ്ണാമൂഴി അദ്ധ്യക്ഷത വഹിച്ചു .സൂര്യപ്രതിജ്ഞ ചൊല്ലി. സിനിമാ-നാടകനടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.കെ. ഇമ്പിച്ചാലി, ലത്തീഫ് ,കുഞ്ഞമ്മത് ,പി.സുധൻ, ബോബി, ജോൺസൺ, തോമസ്, രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.എൻ കെ.മജീദ് സ്വാഗതവും വി.സി.നമ്പ്യാർ നന്ദിയും പറഞ്ഞു.