kunnamangalam-news
വിജയൻകാരന്തൂർ

കുന്ദമംഗലം: ചലചിത്ര താരം വിജയൻ കാരന്തൂർ ചികിത്സാ സഹായം തേടുന്നു. അഞ്ചുവർഷമായി തുടരുന്ന കരൾ രോഗം കഴിഞ്ഞ മൂന്ന് മാസമായി മൂർദ്ധന്യാവസ്ഥയിലായതോടെ അടിയന്തരമായി കരൾ മാറ്റി വെക്കണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോകടർമാർ അറിയിച്ചിരിക്കുന്നത്. കരൾ മാറ്റിവക്കുകയാണ് മുമ്പിലുള്ള ഏക മാർഗം.

കരൾ മാറ്റിവെക്കുന്നതിനും പരിശോധനക്കും തുടർചികിത്സക്കും 50 ലക്ഷത്തോളം രൂപയാണ് കണക്കാക്കുന്നത്. കൂടാതെ കരൾ ദാതാവിനെ കണ്ടെത്തുകയും വേണം. ഇദ്ദേഹത്തെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരാൻ കുന്ദമംഗലത്തും പരിസരത്തുമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ കലാ സാംസ്‌കാരിക പ്രവർത്തകരും ചേർന്ന്

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈ്സ് പ്രസിഡന്റ് വി അനിൽകുമാർ ജനറൽ കൺവീനറായ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിയോജകമണ്ഡലം എം.എൽ.എ കൂടിയായ അഡ്വ.പി.ടി.എ റഹീമാണ് കമ്മിറ്റി ചെയർമാൻ, എം.കെ രാഘവൻ എം.പി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഖാലിദ് കിളിമുണ്ട എന്നിവർ രക്ഷാധികാരികളാണ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, മുൻ എം എൽ എ യു സി രാമൻ, ടിപിസുരേഷ് എന്നിവർ ഉൾപ്പെടുന്ന വിപുലമായ കമ്മറ്റിയാണ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.

അക്കൗണ്ട് നമ്പർ 110074549282 (കാനറാ ബാങ്ക് കുന്ദമംഗലം ബ്രാഞ്ച് ) IFSC. CNRB00 14411.