 
കുറ്റ്യാടി: ജില്ലാ തലത്തിൽ നടന്ന വുഷു ചാമ്പ്യൻഷിപ്പ് മത്സരത്തിൽ സ്വർണ്ണ മെഡലും സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി ഹരിനന്ദന നാടിന് അഭിമാനമായി. താവുള്ള കൊല്ലി മരുതേരി കരുണൻ പ്രസീന ദമ്പതികളുടെ മകളാണ് ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയായ ഹരിനന്ദന. മലയോര മേഖലയിൽ നിന്ന് ആദ്യമായാണ് വുഷു ചാമ്പ്യൻഷിപ്പിൽ പെൺകരുത്ത് തെളിയിച്ച് സ്വർണ്ണ മെഡൽ ജേതാവായത്. ചീക്കോന്ന് യു.പി, നരിപ്പറ്റ ആർ .എൻ. എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠനം. നരിപ്പറ്റ വുഷു ക്ലബ്ബിൽ അപകനായ സൂരജ്മനുവിന്റെ കീഴിലായിരുന്നു വുഷു അഭ്യസിച്ചത്. കുറ്റ്യാടി സഹകരണ കോളേജിൽ ബി എഇംഗ്ലീഷ് ഐഛിക വിഷയത്തിൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ്.കോളേജിന് അഭിമാനമായ ഹരിനന്ദക്ക് കോളേജിൽ സ്നേഹനിർഭരമായ സ്വീകരണവും ആദരിക്കലും നടന്നു.അനുമോദന സമ്മേളനവും ഉപഹാര വിതരണവും പ്രിൻസിപ്പാൽ പ്രൊഫ.പീതാംബരൻ ഉദ്ഘാടനം ചെയ്തു.അശ്വതി ദാസ് അധ്യക്ഷയായി. പി സി ചന്ദ്രൻ ,സന്തോഷ്, അനുവർണ്ണ, അജയ്, പി പി ജിഷ്ണു എന്നിവർ പ്രസംഗിച്ചു.