കുറ്റ്യാടി: 'ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥ യുവജന റാലിയോടെ കുറ്റ്യാടിയിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.എം.റഷീദ് ഉദ്ഘാടനം ചെയ്തു. ഷിയാദ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ എം.കെ.നികേഷ്, മാനേജർ പി.പി.സനീഷ്, ടി.കെ.അശ്വനി, എ.റഷീദ്, മുഹമ്മദ് കക്കട്ടിൽ, വി.ആർ.വിജിത്ത്, കെ.രജിൽ എന്നിവർ പ്രസംഗിച്ചു. നടുപ്പൊയിൽ, നിട്ടൂർ, തീക്കുനി, പള്ളിയത്ത്, പെരുവയൽ, കേളോത്ത് മുക്ക്, ഊരത്ത് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ എം.കെ.നികേഷ്, ടി.കെ.അശ്വിനി, പി.പി സനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.