ncp
എൻ.സി.പി

വടകര: നാളികേര വില ഇടിവിൽ പ്രതിസന്ധിയിലായ കർഷകരെ രക്ഷിക്കാൻ പഞ്ചായത്തുകൾ തോറും നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ച് താങ്ങുവില നൽകി ശേഖരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിൽ കേന്ദ്ര ഏജൻസിയായ നാഫെഡ് മാർക്കറ്റ് ഫെഡിന്‌ മാത്രമെ സംഭരണ അനുമതിയുള്ളൂ. മാർക്കറ്റ് ഫെഡിന് മൂന്ന് ജില്ലയിൽ മാത്രമാണ് സംഭരണ കേന്ദ്രങ്ങൾ ഉള്ളത്. നൂറുകണക്കിന് കേന്ദ്രങ്ങളുള്ള കേരഫെഡിനെ മാറ്റി നിർത്തിയ നടപടി പുന:പരിശോധിക്കണം. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ടി.കെ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.നാരായണൻ, തായന ശശീന്ദ്രൻ, മുഹമ്മദ് നജീൽ, പി.എം.വിശ്വനാഥൻ, കുനിയിൽ രാഘവൻ, വളളിൽ ശ്രീജിത്ത്, സി.അനീഷ്, കെ.കെ.സകീഷ് തുടങ്ങിയവർ പ്രസംഗിച്ചു