കൊയിലാണ്ടി: പൂട്ട് വീണ അകലാപ്പുഴ അനുമതിയ്ക്കായി കാത്തിരിക്കുന്നു. കഴിഞ്ഞ സെപ്തംബർ 25ന് തോണിയപകടത്തിൽ ഒരു യുവാവ് മരിച്ചതിനെ തുടർന്നാണ് അകലാപ്പുഴയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. നിരവധി സഞ്ചാരികളാണ് അകലാപ്പുഴയിൽ ബോട്ടിംഗ് നടത്താനായി എത്തുന്നത്. തിക്കോടി തുറയൂർ പഞ്ചായത്തുകളുമായി അതിർത്തി പങ്കിട്ടെടുക്കുന്ന പുഴയാണിത്.
ടൂറിസ രംഗത്ത് മലബാറിന് മികച്ച സാദ്ധ്യതയുള്ള ഇവിടെ ടൂറിസം സാദ്ധ്യതകൾ കണ്ടെത്തുന്നതിന് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടപടി സ്വീകരിച്ചിരുന്നു.
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വളരുകയാണ് അകലാപ്പുഴ. യാത്രക്ക് വിവിധ രീതിയിലുള്ള ബോട്ടുകളുണ്ട്. 10 മുതൽ 60 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടുകൾ സജ്ജമാണ്. തുറന്ന രീതിയിലുള്ള 12 ശിക്കാരി ബോട്ടുകളിൽ ചാരിക്കിടന്നും ഇരുന്നും ദൃശ്യചാരുത നുകരാം. ഇതിന് പുറമെ കോടികൾ ചെലവുള്ള രണ്ട് പുര വഞ്ചികളും നീറ്റിലിറങ്ങാൻ ഒരുങ്ങിയിരി ക്കുകയാണ്. ഇതോടൊപ്പം ചെറുതും വലുതുമാ നിരവധി കച്ചവട സ്ഥാപനങ്ങളും പുഴയോരത്ത് ഉയർന്നിട്ടുണ്ട്. സർക്കാർ ടൂറിസത്തിന് വലിയ പ്രാധാന്യം നൽകി വരുമ്പോഴും പഞ്ചായത്തുകൾ വിഷയത്തെ ഗൗരവമായി കണ്ടിട്ടില്ലെന്നാണ് നാട്ടുകാരടക്കം പറയുന്നത്. ആവശ്യമായ യാത്രാ സൗകര്യം, ലൈറ്റ്, കൂടിവെള്ളം , താമസ സൗകര്യം ഇതൊന്നും ഒരുക്കിയിട്ടില്ല.
അകലാപ്പുഴയിൽ ചെറു ഫൈബർ തോണി മറിഞ്ഞ് നാലു പേരിൽ ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവത്തിലാണ് ഇവിടെ ബോട്ടുകൾക്ക് പഞ്ചായത്ത് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേ തുടർന്ന് ബോട്ടു ഉടമകളോട് തഹസിൽദാർ വിശധീകരണം ആവശ്യപ്പെട്ടിരുന്നു. പോർട്ട് അതോറിറ്റിയിൽ നിന്നും അനുമതി നേടിക്കൊണ്ട് തന്നെയാണ് ബോട്ടുകൾ നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ഇറങ്ങുന്ന ബോട്ടുകൾ അനുമതിയില്ലാതെ നിർമാണം നടത്തിയവയാണ് എന്ന പ്രചാരണം ശരിയല്ല. ബോട്ടുകളുടെ പരിശോധന പൂർത്തിയാക്കി കായൽ യാത്രക്കുള്ള പെർമിറ്റുകളും വിതരണം ചെയ്തു വരുന്നു.
പക്ഷെ പഞ്ചായത്തിന്റ കടുത്ത നിയന്ത്രണമാണ് വില്ലനായി മാറിയത്. അതോടെ സർവീസ് അനിശ്ചിതാവസ്ഥയിലക്ക് നീങ്ങുകയും ചെയ്തു. ഇക്കഴിത്ത ദിവസം മുഴുവൻ രേഖകളും ഹാജരാക്കാൻ പന്തലായനി തഹസിൽദാർ ആ വശ്യപ്പെട്ടിരുന്നു. വകുപ്പ് മന്ത്രി ഇടപെട്ടാൽ സാങ്കേതിക കുരുക്കിൽ നിന്ന് അകലാപ്പുഴയ്ക്ക് രക്ഷപ്പെടാൻ കഴിയും.