kunnamangalam-news
നിരക്ഷരരെ കണ്ടെത്താൻ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച സർവ്വേ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ സർവേ തുടങ്ങി. പതിമംഗലം ആമ്പ്രമ്മൽ അങ്കണവാടിയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പഠിതാക്കളായ കല്യാണി, യശോദ എന്നിവരുടെ വിവരങ്ങൾ എ.ഡി.എസ് ചെയർപേഴ്സൺ സുലൈഖ രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ശബ്ന റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരത സമിതി അംഗം കെ.വിജയൻ, പഞ്ചായത്ത്‌ ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പി.കോയ, സുലൈഖ എന്നിവർ പ്രസംഗിച്ചു. സാക്ഷരത പ്രേരക് എ.പി.വിജയൻ സ്വാഗതവും അങ്കണവാടി വർക്കർ എസ്.വിജി നന്ദിയും പറഞ്ഞു.