news
കാവിലും പഞ്ചായത്ത് മുക്കിൽ തലയിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ കുടുങ്ങിയ നായ

കുറ്റ്യാടി: കാവിലുംപാറ തൊട്ടിൽ പാലം മുള്ളൻകുന്ന് റോഡിലെ പഞ്ചായത്ത് മുക്ക് പരിസരത്ത് നായയുടെ തല പ്ലാസ്റ്റിക്ക് ബോട്ടിലിനുള്ളിൽ കുടുങ്ങി. ഭക്ഷണം കഴിക്കാൻ പറ്റാതെ മൂന്ന് ദിവസമായി നായ പരിസരങ്ങളിൽ ഓടി നടക്കുകയാണ്. പേബാധയുണ്ടോ എന്ന സംശയം കാരണം പിടിച്ചുകെട്ടി ബോട്ടിൽ നീക്കം ചെയ്യാൻ നാട്ടുകാർ ഭയപ്പെടുകയാണ്.