കോഴിക്കോട് : രക്തസമ്മർദ്ദത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ ആരോഗ്യ നിലയിൽ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളോട് സംസാരിച്ചു. ചികിത്സയ്ക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മർകസ് അധികൃതർ അറിയിച്ചു.