ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം നാളെ മുതൽ 18 വരെ നടക്കും. പ്രവൃത്തി പരിചയമേള നാളെയും മറ്റന്നാളും ശിവപുരം എസ്.എം.എം.എ.യു.പി.സ്കൂൾ തേനാക്കുഴിയിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി.മേളകൾ ജി.എച്ച്.എസ്.എസ്. പൂനൂരിലും നടക്കും.
എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി സ്ക്കൂളുകളിൽ നിന്നായി 5 വിഭാഗങ്ങളിലായി 81 ഇനങ്ങളിലായി 2858 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 17 ന് രാവിലെ 10 ന് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം കെ.എം.സച്ചിൻ ദേവ് എം.എൽ.എ. നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ മുഹമ്മദ് അഷ്റഫ്, വിജയകൃഷ്ണൻ.സി, ഷൈജു. കെ.കെ., ഒ.കെ. ഷരീഫ് എന്നിവർ പങ്കെടുത്തു.