uva
യുവ ഉത്സവ്

കോഴിക്കോട് : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 'യുവ ഉത്സവ് 2022' സംഘടിപ്പിച്ചു. യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു.

ഹോളി ക്രോസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ യൂത്ത് ഓഫീസർ സനൂപ്.സി അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. സാഹിത്യകാരൻ അനു പാട്യം മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ നൗഷാദ് പി.എ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നവനീത് കെ തുടങ്ങിയവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈനി ജോർജ് സ്വാഗതവും എൻ.വൈ.കെ വോളന്റിംയർ ജ്യോത്സ്‌ന കെ.വൈ നന്ദിയും പറഞ്ഞു.