കോഴിക്കോട് : ഡോ.എ.അച്യുതന്റെ നിര്യാണത്തിൽ കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രം അനുശോചിച്ചു. ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിനും പൗരാവകാശ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട് ഉണ്ടാക്കിയിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സഹകരിച്ചിരുന്നെന്ന് കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.