kunnamangalam-news
കാരന്തൂർ മർകസിൽ ആരംഭിച്ച മാനസീകാരോഗ്യ കാമ്പയിൻ അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: അന്താരാഷ്ട്ര മാനസിക ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ബോധവത്കരണം കാരന്തൂർ മർകസിൽ തുടക്കമായി. മർകസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൈക്കോളജിക്കൽ മെഡിസിൻ ആൻഡ് റിസർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പയിൻ അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മർകസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ പ്രൊഫ.കെ.വി ഉമർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജിലി മുഖ്യാതിഥിയായി. കോഴിക്കോട് ഇംഹാൻസ് സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.സീമ.പി. ഉത്തമൻ, ഷഫീഖ് സിദ്ധിഖി എന്നിവർ ക്ലാസെടുത്തു. സൈക്കോളജി ഡിപ്പാർട്ട്മെന്റ് ഹെഡ് സഫ്‌ന.എസ് സ്വാഗതവും ഐശ്യര്യ നന്ദിയും പറഞ്ഞു.