കോഴിക്കോട്: തണൽ’ ആത്മഹത്യാ പ്രതിരോധകേന്ദ്രം, ഐ.എം.എ. സ്റ്റേറ്റ് കമ്മിറ്റി ഫോർ മെന്റൽ ഹെൽത്ത്, ഐ.എം.എ. കോഴിക്കോട് ബ്രാഞ്ച്, ചേതന -സെന്റർ ഫോർ ന്യൂറോ സൈക്യാട്രി എന്നിവർ ചേർന്ന് സംഘടിപ്പിച്ച പരിപാടി കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐ.എം.എ ഹാളിൽ നടന്ന പരിപാടിയിൽ തണൽ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ.എ.കെ അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി.ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.ബി വേണുഗോപാലൻ, കൗൺസിലർ നവ്യാ ഹരിദാസ്, ഡോ. സന്ധ്യാ കുറുപ്പ്, ഡോ. പി.എൻ. സുരേഷ് കുമാർ, ഡോ. ടോം വർഗീസ്, ഡോ. വർഷാ വിദ്യാധരൻ, രാജഗോപാലൻ പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.