img20221011
വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി മണ്ഡലം കൺവൻഷൻ ജില്ല പ്രസിഡൻഡ് അഷറഫ് മൂത്തടത്ത് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മലയോര മേഖലയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ പ്രമേയം മുഖേന ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കിന്

പരിഹാരമെന്ന നിലയിൽ വിഭാവനം ചെയ്ത പദ്ധതി ഇഴഞ്ഞു നീങ്ങുന്നത് ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയുടെ നവീകരണത്തെ തുടർന്ന് വ്യാപാരികൾക്കുണ്ടായ പ്രയാസങ്ങൾ പരിഹരിക്കുകയും നിർമ്മാണത്തിലെ അപാകതമൂലം നഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കോഴിക്കോടു ജില്ല പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്‌ പോൾസൺ അറക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ല ജനറൽ സെക്രട്ടറി ജിജി ഇല്ലിക്കൽ,ട്രഷറർ സുനിൽ കുമാർ, ജില്ലവൈസ് പ്രസിഡന്റ്‌ റഫീഖ് മാളിക, സെക്രട്ടറിമാരായ ബാബുമോൻ, മനാഫ് കാപ്പാട്, മുക്കം യൂണിറ്റ് പ്രസിഡന്റ്‌ പി.അലി അക്ബർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. പ്രേമൻ (പ്രസിഡന്റ്‌), ജിൽസ് പെരിഞ്ചേരി (വർക്കിങ്ങ് പ്രസിഡന്റ്‌ )പി. ടി. ഹാരിസ്, ബി.മൊയ്തീൻകുട്ടി, മുഹമ്മദ്‌ പാതിപ്പറമ്പിൽ, ഹുസ്സൻ ഗ്രീൻഗാർഡൻ, ബേബി വർഗീസ്, ഷിംജി വരിയംകണ്ടി (വൈസ് പ്രസിഡന്റുമാർ),ജോസഫ് പൈമ്പിള്ളിൽ (ജന. സെക്രട്ടറി) റോബർട്ട്‌ അറക്കൽ, എ.ഒ. ബെന്നി, ജയ്സൺ തോമസ്, ജോൺസൻ വയലിൽ, പി.ടി.ഫൈസൽ, മുഹമ്മദ്‌ ഷരീഫ് (സെക്രെട്ടറിമാർ), എം.ടി.അസ്‌ലം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.