haritham
ഹരിത ടീച്ചറും കുട്ട്യേളും പദ്ധതി അഴിയൂരിൽ പ്രസിഡൻറ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു

വടകര : കുട്ടികളിൽ വ്യക്തി ശുചിത്വ ബോധം ഉണ്ടാക്കുക, സ്കൂളുകളിലും വീടുകളിലും പരിസര ശുചിത്വം പാലിക്കുക എന്നീ ലക്ഷ്യവുമായി അഴിയൂരിൽ 'ഹരിത ടീച്ചറും കുട്ട്യോളും' പദ്ധതിക്ക് തുടക്കമായി. പതിനാലാം വാർഡിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. രമ്യ കരോടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി അരുൺകുമാർ ഗ്രീൻ അംബാസിഡർ പ്രഖ്യാപനം നടത്തി. ഹരിത കർമ്മ സേന കോ ഓർഡിനേറ്റർ ഷിനി പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി, കെ.പി.ഗോവിന്ദൻ, അശോകൻ.ടി.ടി, സി.ഡി.എസ് മെമ്പർ പ്രസന്ന എന്നിവർ പ്രസംഗിച്ചു. ജൈവ മാലിന്യം വളമാക്കി സ്കൂളുകളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയെന്ന സന്ദേശം പദ്ധതിയിലൂടെ കുട്ടികളിലെത്തിക്കും.