art
സ്കൂൾ കലോത്സവം

കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവം നവം. 7 മുതൽ 10 വരെ മരുതോങ്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്തു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.തോമസ് വടക്കേടം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.ബിന്ദു, ബി.പി.സി.കെ.കെ.സുനിൽ കുമാർ, പ്രിൻസിപ്പൽ ഡോ.ലില്ലിക്കുട്ടി, പ്രധാനാദ്ധ്യാപകൻ ഫ്രാൻസിസ് സെബാസ്റ്റ്യൻ, സി.പി.ബാബുരാജ്, ബെന്നി തോമസ്, വി.പി.റീന, കെ.ഒ.ദിനേശൻ, തോമസ് കാഞ്ഞിരത്തിങ്കൽ, ടി.പി.അലി, കെ.പി.ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.സജിത്ത് (ചെയർമാൻ) ഡോ.ലില്ലിക്കുട്ടി ജോർജ് (ജന.കൺ.), ഫ്രാൻസിസ് സെബാസ്റ്റ്യൻ (കൺ.), ടി.ബിന്ദു (ട്രഷ.).