പേരാമ്പ്ര:ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിന് അനുവദിച്ച വെജിറ്റബിൾ ആൻഡ് പ്രമോഷൻ കൗൺസിൽ ഓഫ് കേരള സംഭരിക്കുന്ന പച്ചത്തേങ്ങയുടെ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രവിത വി.പി നിർവഹച്ചു. വാർഡ് മെമ്പർ എം.എം രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാനേജർ റാണി ജോർജ് പദ്ധതി വിശദീകരിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് സെന്ററിൽ തേങ്ങ സംഭരിക്കുക. കർഷകർ ആവശ്യമായ രേഖകൾ സഹിതം കൃഷിഭവനിൽ ചെന്ന് പെർമിറ്റ് വാങ്ങി സെന്ററിൽ എത്തിക്കണം. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ.ആർ രാഘവൻ , ആദില നിബ്രാസ് , വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ എം.എം അശോകൻ, ഇ.ബാലക്കുറുപ്പ്, മനോജ് ആവള, കുരുവമ്പത്ത് നാരായണക്കുറുപ്പ് , കൃഷി ഓഫീസർ ഷബീർ എന്നിവർ പ്രസംഗിച്ചു. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് കെ.ടി രാജൻ സ്വാഗതവും കൊയിലോത്ത് ഗംഗാധരൻ നന്ദിയും പറഞ്ഞു.