 
ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പരമ്പരാഗത നെൽകൃഷി പദ്ധതിയുടെ ഭാഗമായി നടീൽ ഉത്സവം നടന്നു. ബാലുശ്ശേരി പഞ്ചായത്തിലെ ത്രിവേണി പാടശേഖരത്തിൽ കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ.മുഹമ്മദ് ഫൈസൽ പദ്ധതി വിശദീകരിച്ചു. എം.കെ.വനജ, റംല മാടാംവള്ളികുന്നത്ത് , സബിത പൂക്കോത്ത്, നഫീസ, സഹീർ, മിനി.എം സി എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ടി.എം.ശശി സ്വാഗതവും ബാലുശ്ശേരി കൃഷി ഓഫീസർ എം.വിധു നന്ദിയും പറഞ്ഞു. ജഗന്നാഥ്, തുളസി ബോഗ്, രാംലി, ആസാം ബ്ലാക്ക്, കാക്കിശാല, കറുവാച്ചി, ക്ലീറോ, രക്തശാലി, തുടങ്ങി 12 ഇനങ്ങൾ 6 ഏക്കറിലായാണ് കൃഷി ചെയ്യുന്നത്.