achuthan
ഡോ.എ.അച്യുതന്റെ മൃതദേഹം കോഴിക്കോട് സഹകരണ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു. മൃതദേഹം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തി നായി വിട്ടുനൽകണമെന്നായിരുന്നു അച്യുതന്റെ അന്ത്യാഭിലാഷം.

കോഴിക്കോട് : അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിന്റുമായ ഡോ.എ.അച്യുതന് കോഴിക്കോട് പൗരാവലി അന്ത്യാഞ്ജലി അർപ്പിച്ചു. ടൗൺഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി, സി.പി.എം ജില്ല സെക്രട്ടറി പി.മോഹനൻ, ടി.വി.ബാലൻ, യു.കെ.കുമാരൻ, ഡോ.കെ.കെ.ദിനേശൻ, ഡോ.കെ.പി.മോഹനൻ, ഡോ.കെ.സുഗതൻ, ഫാദർ മണ്ണാറത്തറ, തായാട്ട് ബാലൻ, കെ.കെ.സി.പിള്ള, സുധാകരൻ കെ.പി., കെ.കെ.വിജയൻ, കെ.ഷാജു, അഡ്വ.എം.രാജൻ, ഡോ.ബി.എസ്.ഹരികുമാർ, പ്രൊഫ. ശോഭീന്ദ്രൻ, കെ.കെ.ജനാർദ്ധനൻ, ഡോ.യു.ഹേമന്ദ് കുമാർ, ഡോ.ജെ.പ്രസാദ്, പ്രൊഫ.കെ.ശ്രീധരൻ, പ്രൊഫ.കെ.എം.മുഹമ്മദ്, രേണുകാദേവി എന്നിവർ പ്രസംഗിച്ചു. പി.എം.ഗീത സ്വാഗതവും പി.എം.വിനോദ് കുമാർ നന്ദിയും പറഞ്ഞു.