കൊയിലാണ്ടി: കോരപ്പുഴ ഗവ.ഫിഷറീസ് യു.പി സ്കൂൾ പാചകപുര നിർമ്മാണ ശിലാസ്ഥാപനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്ധ്യ ഷിബു പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക എൻ.വി മിനി സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.ടി ബാലൻ നന്ദിയും പറഞ്ഞു.