news
തൊട്ടിൽപാലത്ത് വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ്

തൊട്ടിൽപാലം: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചാത്തൻകോട്ട നട എ.ജെ.ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവിസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ തൊട്ടിൽപാലം ടൗണിൽ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. എൻ.എസ്.എസ് വോളന്റിയർ ആൻമരിയ ഡെറ്റീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സബിത എ.പി, ലീഡർമാരായ ആതിര കെ.വി വേദജ്, ആർ.ഹരി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ, പി.ടി.എ പ്രസിഡന്റ് നിധീഷ് വി.പി, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കെ.പി, സുമേഷ് സി.എൻ, ഗ്രാമപഞ്ചായത്ത് അംഗം അനിൽ പരപ്പുമ്മൽ എന്നിവർ പങ്കെടുത്തു. അലീന സണ്ണി നന്ദി പറഞ്ഞു.