കോഴിക്കോട്: ഒരേസമയം പതിനായിരത്തിലധികം ആളുകൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന പദ്ധതിയായ ഓൺലൈൻ മെസ് ആപ്പുമായി യുവാക്കൾ. മെസ് ആപ്പിൽ പണമടച്ചാൽ ഒരുമാസത്തേക്കുള്ള ഭക്ഷണം താമസസ്ഥലത്ത് എത്തിക്കുന്നതാണ് പദ്ധതിയെന്ന് യുവാക്കൾ വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു. ഓർഡർ ചെയ്യുന്ന ഭക്ഷണം നിശ്ചിത സമയത്തിന് മുമ്പ് ക്യാൻസൽ ചെയ്യാൻ സൗകര്യമുള്ള ആപ്പ് കൊച്ചിയിലും തൃശൂരിലുമാണ് ആദ്യഘട്ടത്തിൽ വരുന്നത്. വാർത്താസമ്മേളനത്തിൽ കെ.എച്ച് ഫൈസൽ, സെയ്ഫുദ്ദീൻ, കെ.എസ് സുധീപ് പങ്കെടുത്തു.