കോഴിക്കോട്: നാടകക്കാരുടെ സംഘടനായായ 'നാടക്' ജില്ലാ സമ്മേളനം 15, 16 തിയതികളിൽ നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും.15 ന് വൈകിട്ട് 5ന് അന്തരിച്ച നാടക പ്രവർത്തകൻ രാമചന്ദ്രൻ മൊകേരിയുടെ സ്മരണയ്ക്കായി സമ്മേളന വിളംബര ജാഥയും സോളോ പെർഫോമൻസും നടക്കും. 16ന് രാവിലെ 9.30 ന് സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാഡമി ഗുരുപൂജ അവാർഡ് ജേതാക്കളെ ഡോ.കെ.ശ്രീകുമാർ ആദരിക്കും. വാർത്താ സമ്മേളനത്തിൽ നാടക് ജില്ലാ സെക്രട്ടറി എൻ.വി. ബിജു, ഷിബു മുത്താട്ട്, എ.പി.സി.വാസുദേവൻ എന്നിവർ പങ്കെടുത്തു.