str
സമര പ്രഖ്യാപന കൺവൻഷൻ

കോഴിക്കോട് : പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 26ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കുന്നതിന് ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ കോഴിക്കോട് സമര പ്രഖ്യാപന കൺവൻഷൻ നടത്തി. എം.എൻ.വി.ജി അടിയോടി സ്മാരക മന്ദിരത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എൽ.ഐ.യു ജില്ല പ്രസിഡന്റ് ശ്രീകേഷ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് റാം മനോഹർ, ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ്, ജോ.സെക്രട്ടറി സച്ചിദാനന്ദൻ, വൈസ് പ്രസിഡന്റ് ശിവൻ തറയിൽ, കെ.എൽ.ഐ.യു യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സജീവൻ അണ്ടിക്കോട്, വിപിൻ.പി, കനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഹരീഷ് സ്വാഗതവും അരുൺ നന്ദിയും പറഞ്ഞു.