
കോഴിക്കോട് : കൊക്കയ്ൻ ഉൾപ്പെടെ മാരക മയക്കുമരുന്നുകൾ കേരളത്തിലെ വിൽപ്പനക്കാർക്ക് മൊത്തമായി എത്തിക്കുന്ന ബംഗളൂരുവിലെ മുഖ്യ ഇടപാടുകാരൻ ഗോവിന്ദ് പുര ഉമർനഗറിലെ സഫറുള്ള ഖാനെ (50 ) എക്‌സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽ അറസ്റ്റ് ചെയ്തു. മാങ്കാവ് സ്വദേശിയായ ഫസലു എന്നയാളെ കൊക്കയ്ൻ, ഹാഷിഷ്, എൽ.എസ്.ഡി, എം.ഡി.എം.എ എന്നീ മയക്കുമരുന്നുകളുമായി പിടികൂടിയ കേസിൽ ഫസലുവിന് കൊക്കൈൻ മൊത്തമായി എത്തിച്ചു കൊടുക്കുന്നത് ബംഗളൂരുവിൽ നിന്നുള്ള സഫറുള്ള ഖാൻ ആണെന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഫറുള്ള ഖാൻ അറസ്റ്റിലായത്. ടാൻസാനിയൻ സ്വദേശികളുമായി ചേർന്നാണ് ഇയാൾ കൊക്കയ്ൻ വിൽപന നടത്തുന്നത്.