
ഫറോക്ക് :കാഴ്ചയില്ലാത്തവർ യാത്ര വേളയിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘുകരിക്കുന്നതിന് പൊതുജനങ്ങളെ ബോധവത്കരിക്കുവാൻ മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ മലബാർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ തയ്യാറാക്കിയ "ഇൻസൈറ്റ് " എന്ന ഡോക്യൂമെന്ററി പത്രപ്രവർത്തകൻ കമാൽ വരദൂർ പ്രകാശനം ചെയ്തു. സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം മുഖ്യഅതിഥിയായി. പി.ടി.എ പ്രസിഡന്റ് പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക പി.യു മോളി, മലബാർ കണ്ണാശുപത്രി ക്ലിനിക്കൽ ഹെഡ് ശ്യാം ലാൽ, അനു ദേവസ്യ, ടി.കെ. പ്രവീൺ, ഉദീഷ് കുമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ എം.ശ്രീകല, എ.അസ്ന , പി.ടി. മുഹമ്മദ് മുസ്തഫ, വിദ്യാർത്ഥി പ്രതിനിധി അനുശ്രീ എന്നിവർ പ്രസംഗിച്ചു.