
കോഴിക്കോട്: എൻ.ഐ.ടിയിൽ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.സ്കീം ഒന്ന്: ഫുൾ ടൈം പി.എച്ച്.ഡി, ഡയറക്ട് പി.എച്ച്.ഡി (ബി.ടെക് ബിരുദ ശേഷം) ജെ.ആർ.എഫ്/ യു.ജി.സി/ എൻ.ഇ.ടി/ സി.എസ്.ഐ.ആർ /ഐ.സി.എസ്.സി.എസ്.ടി.ഇ ഫെല്ലോഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്കീം രണ്ട്: (സെൽഫ് സ്‌പോൺസേർഡ് ) മുഴുവൻ സമയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്കീം മൂന്ന്: വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഫുൾടൈം സ്‌പോൺസർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.സ്കീം നാല്: കോഴിക്കോട് എൻ.ഐ.ടിയിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാർ/ ഫണ്ട് ചെയ്‌ത് റിസർച്ച് പ്രോജക്ടുകളിൽ ജോലിചെയ്യുന്ന റിസർച്ച് സ്റ്റാഫ് എന്നിവർക്ക് അപേക്ഷിക്കാം.സ്കീം അഞ്ച്: വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പാർട്ട് ടൈം പി.എച്ച്.ഡി ചെയ്യാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ്: ഓപ്പൺ/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി/പി.ഡബ്ല്യു.ഡി ഉദ്യോഗാർത്ഥികൾക്ക് 1,000 രൂപയും എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 500 രൂപയും. അവസാന തീയതി നവംബർ 10. വിവരങ്ങൾക്ക്: www.nitc.ac.in.