senior
senior

വടകര: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ച മുതിർന്ന പൗരന്മാരെ ആദരിക്കലും നവീകരിച്ച ഗാന്ധി പ്രതിമയുടെ പുന:സ്ഥാപനവും വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദു. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് കെ.പി.ഗിരിജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശശികല ദിനേശ്, കെ.എം.സത്യൻ, കെ.പി.സൗമ്യ, മെമ്പർ ഏ.കെ.ഗോപാലൻ, ജോയിന്റ് ബി.ഡി.ഒ ഹരികുമാർ, സി.ഡി.പി.ഒ എം.സുമ, വി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പവിത്രൻ ഏറാമല, കുമാരൻ പുതിയെടുത്ത്, പി.കെ.വിജയൻ, കെ.പി.രാധ, എം.കെ.കുഞ്ഞിക്കണ്ണൻ, വി.ബാലകൃഷ്ണൻ , പാറു ചാലിയോട്ട്, ഗോപാലൻ നായർ, പുഷ്പവേണി.ടി, കെ.കെ.കുഞ്ഞമ്മദ്, രവീന്ദ്രൻ ഞേറലാട്ട് അനന്തൻ കെ., കെ.കേളു, കെ.ലീല, പി.കെ സുമതി, ദേവൂട്ടി എന്നിവരെയാണ് ആദരിച്ചത്.