കോഴിക്കോട് : ആം ആദ്മി പാർട്ടി ' മേക്ക് ഇന്ത്യ നമ്പർ വൺ' കാമ്പയിന്റെ ഭാഗമായി നാളെ വൈകീട്ട് നാലിന് തിരുവമ്പാടിയിൽ പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കോൺഗ്രസ്, മുസ്ലിം ലീഗ്, സിപി.എം തുടങ്ങിയവയിൽ നിന്ന് പാർട്ടിയിലേക്ക് വരുന്ന 200 പേർക്ക് സ്വീകരണവും നൽകും. ജില്ലാ പദയാത്രയുടെ ഉദ്ഘാടനവും നടക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ പി.കെ മുസ്തഫ, ഇ.കെ. പീറ്റർ, അഭിലാഷ് ദാസ് എന്നിവർ പങ്കെടുത്തു.