ബാലുശ്ശേരി : ബാലുശ്ശേരി കേന്ദ്രീകരിച്ച് പച്ചതേങ്ങ സംഭരണ കേന്ദ്രം വേണമെന്ന് കിസാൻ ജനത ബാലുശ്ശേരി മണ്ഡലം കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു.നാളികേര വില ഇടിവിന് പരിഹാരം കാണുക,റേഷൻ മാതൃകയിൽ സബ്‌സിഡി നിരക്കിൽ കാലി തീറ്റ ലഭ്യമാക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 30ന് ധർണ നടത്താൻ യോഗം തീരുമാനിച്ചു.കിസാൻ ജനത ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് വിജയൻ അത്തിക്കോട് അദ്ധ്യക്ഷനായി. എൻ നാരായണൻ കിടാവ്,സി വേണുദാസ്,സി കെ രാഘവൻ,നൗഫൽ കണ്ണാടിപ്പൊയിൽ ,ഹരി ചെറുകര,ടി കെ മുരളീധരൻ,മൊയ്തി വട്ടക്കണ്ടി എന്നിവർ പ്രസംഗിച്ചു.